'ഞങ്ങൾ കൺമണിയെ കാത്തിരിക്കുകയാണ്'; സന്തോഷവാർത്ത പങ്കുവെച്ച് ദിയ കൃഷ്ണ

04:07 PM Jan 10, 2025 | Litty Peter

താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ച് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിൻ്റെ മകളുമായ ദിയ കൃഷ്ണ. താനും അശ്വിനും കൺമണിയെ കാത്തിരിക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം കൂടെയുണ്ടാവണമെന്നും ദിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

'ഞങ്ങളുടെ കണ്‍മണിയെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. നിങ്ങളില്‍ ചിലരൊക്കെ നേരത്തെ തന്നെ ഊഹിച്ചിരുന്നു. അതെ നിങ്ങളുടെ ഊഹം ശരിയാണ്. മൂന്നാം മാസത്തിലെ സ്‌കാനിങ്ങ് വരെ ഇത് രഹസ്യമാക്കി വെക്കണമെന്നുണ്ടായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം കൂടെയുണ്ടാവണം. ടീം ബോയ് ആണോ ടീം ഗേളാണോ. എന്തെങ്കിലും ഊഹങ്ങളുണ്ടോ',എന്നായിരുന്നു ദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ 5-നായിരുന്നു ദിയയുടെയും അശ്വിൻ ഗണേഷിൻ്റെയും വിവാഹം. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.