കൃഷ്ണകുമാർ കുടുംബത്തിലേക്ക് ആദ്യത്തെ ആൺകുഞ്ഞ് എത്തി ; ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ​ഗണേശിനും കുഞ്ഞ് ജനിച്ചു

08:01 AM Jul 06, 2025 | Desk Kerala

ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ​ഗണേശിനും കുഞ്ഞ് ജനിച്ചു. അവസാനം ഞങ്ങളുടെ ലിറ്റിൽ മാൻ എത്തി എന്ന ക്യാപ്ഷനോടെയാണ് ദിയയും അശ്വിനും ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് ദിയക്കും അശ്വിനും അഭിനന്ദനങ്ങളറിയിച്ചത്. പോസ്റ്റ് ചെയ്ത്   മണിക്കൂറിനുള്ളിൽ 452,740  ലൈക്കും  പതിനാറായിരത്തിലേറെ കമന്റുകൾ വന്നു. ദിയയെയും കുടുംബത്തെയും പോലെ ആരാധകരും ഈ സന്തോഷ വാർത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു. ​

ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചതാണ്. അതിനാൽ വ്യക്തിപരമായ സന്തോഷം ഇതിൽ ആരാധകർക്കുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിൻ ​ഗണേശിന്റെയും വിവാഹം. വിവാഹ ശേഷം വെെകാതെ ദിയ ​ഗർഭിണിയായി. പെട്ടെന്ന് അമ്മയാകണമെന്നത് ദിയയുടെ തീരുമാനമായിരുന്നു. വിവാഹിതയായി അമ്മയായി ജീവിക്കാണമെന്നാണ് താനെപ്പോഴും ആ​ഗ്രഹിച്ചതെന്ന് ദിയ നേരത്തെ വ്യക്തമാക്കിയതാണ്.

പ്രസവ കാലത്തും ബിസിനസും വ്ലോ​ഗുമെല്ലാമായി ദിയ തിരക്കുകളിലായിരുന്നു. ടെൻഷനൊന്നുമില്ലാതെ വളരെ സന്തോഷത്തോടെയാണ് ദിയ ഡെലിവറിക്ക് പോയത്. ആശുപത്രിയിലേക്ക് പോകുന്ന വീഡിയോ ദിയ പങ്കുവെച്ചിരുന്നു.  തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളൊന്നും ആരാധകരിൽ നിന്ന് മറച്ച് വെക്കുന്നയാളല്ല ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിലൂടെയാണ് ദിയ ഇന്നത്തെ പ്രശസ്തി നേടിയെടുത്തത്.

‌ദിയയുടേത് സുഖ പ്രസവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് അമ്മ സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓസിയുടേതും (ദിയ) എന്നെ പോലെ സ്മൂത്തായ ‍ഡെലിവറി ആയാൽ മതിയായിരുന്നു. എനിക്ക് റിക്കവറി വളരെ പെട്ടെന്നായിരുന്നു. പ്രെ​ഗ്നൻസിയും ഡെലിവറിയും എനിക്ക് വലിയ ഇഷ്യൂ ആയിരുന്നില്ല. അവൾക്കും അങ്ങനെയായാൽ മതിയായിരുന്നെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്.