+

തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കും ; വ്രതം തുടങ്ങാന്‍ അണ്ണാമലൈ

സ്വന്തം ശരീരത്തില്‍ 6 തവണ അടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങുന്നത്.

തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ വ്രതത്തിന് ഇന്ന് തുടക്കം. ചെന്നൈയിലെ വീടിന് മുന്നില്‍ സ്വന്തം ശരീരത്തില്‍ 6 തവണ അടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങുന്നത്. വ്രതം പൂര്‍ത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും.

ഡിഎംകെ സര്‍ക്കാര്‍ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് ഇന്നലെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസ് സര്‍ക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യം. ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇന്ന് ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ബിജെപി സംഘം നേരിട്ട് കണ്ടു വിഷയത്തില്‍ പരാതി നല്‍കും. 

facebook twitter