+

ശ​ല്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് സെ​റ്റ് ചെ​യ്ത് വെ​ച്ചാ​ലും അ​ടി​യ​ന്ത​ര ​കാ​ൾ മി​സ്സാ​വി​ല്ല

ശ​ല്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് സെ​റ്റ് ചെ​യ്ത് വെ​ച്ചാ​ലും അ​ടി​യ​ന്ത​ര ​കാ​ൾ മി​സ്സാ​വി​ല്ല

ഇനി മറ്റെന്തെങ്കിലും അടിയന്തര ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ വിശ്രമിക്കുമ്പോൾ ഫോൺ ഒരു ശല്യമാവാതിരിക്കാൻ സെറ്റിങ്സിൽ ‘Do not Disturb (ശല്യപ്പെടുത്തരുത്) എന്ന് സെറ്റ് ചെയ്ത് വെക്കാറുണ്ട് പലരും. വളരെ അടിയന്തരമായി ആരെങ്കിലും വിളിച്ചാൽ കിട്ടില്ല എന്നതാണ് ഇതിന്റെ പോരായ്മ. ഇത് പരിഹരിക്കാൻ ഗൂഗിൾ ഫോൺ ആപ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിങ്ങളുടെയും വിളിക്കുന്നയാളുടെയും ഫോൺ ഗൂഗിൾ ബീറ്റ വേർഷൻ 203 പതിപ്പാകണം എന്ന് മാത്രം.

ഇതുണ്ടെങ്കിൽ അടിയന്തര കാളുകൾ മാത്രം സെറ്റിങ്സിനെ മറികടന്ന് വരും. അർജന്റ് കാൾ പ്രത്യേകമായി വിളിക്കാം. അപ്പുറത്തുള്ളയാളുടെ സ്ക്രീനിൽ ‘Its urgent’ എന്ന് കാണിക്കും. കാൾ എടുത്തില്ലെങ്കിൽ കാൾ ഹിസ്റ്ററിയിൽ അർജന്റ് ടാഗ് കാണിക്കും. നിങ്ങളുടെ ഫോണിൽ ഈ സൗകര്യം ലഭ്യമാണോ എന്നറിയാൻ ഫോണിലെ സെറ്റിങ്സ് മെനുവിൽ ജനറൽ ക്ലിക്ക് ചെയ്ത് അടിഭാഗത്ത് ‘എക്സ്പ്രസീവ് കാളിങ്’ കാണുന്നുണ്ടോ എന്ന് നോക്കിയാൽ മതി.

facebook twitter