+

ശരത് കുമാറും ഷൺമുഖ പാണ്ഡ്യനും പ്രധാന വേഷങ്ങളിൽ എത്തുന്ന വില്ലേജ് കോമഡി സറ്റയർ "കൊമ്പുസീവി"; ഡിസംബർ 19ന് റിലീസിന് എത്തുന്നു...

'വരുത്തപടാത്ത വാലിബർ സംഘം', 'രജനി മുരുകൻ', 'സീമരാജ', 'ഡിഎസ്പി' തുടങ്ങിയ വില്ലേജ് ആക്ഷൻ കോമഡി എന്റർടെയ്‌നറുകളിലൂടെ പ്രേക്ഷകരെ ആകർഷിച്ച സംവിധായകൻ പൊൻറാം,  ശരത് കുമാർ ഷൺമുഖ പാണ്ഡ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന വില്ലേജ് ആക്ഷൻ കോമഡി ചിത്രം

'വരുത്തപടാത്ത വാലിബർ സംഘം', 'രജനി മുരുകൻ', 'സീമരാജ', 'ഡിഎസ്പി' തുടങ്ങിയ വില്ലേജ് ആക്ഷൻ കോമഡി എന്റർടെയ്‌നറുകളിലൂടെ പ്രേക്ഷകരെ ആകർഷിച്ച സംവിധായകൻ പൊൻറാം,  ശരത് കുമാർ ഷൺമുഖ പാണ്ഡ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന വില്ലേജ് ആക്ഷൻ കോമഡി ചിത്രം 'കൊമ്പുസീവി' ഡിസംബർ 19ന് ലോകമാകെ തീയേറ്റർ റിലീസ് ആയി പ്രദർശനത്തിനെത്തും. സ്റ്റാർ സിനിമാസിൻ്റെ ബാനറിൽ മുകേഷ് ടി ചെല്ലയ്യയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എം.ടി.വി സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

'കൊമ്പുസീവി'യുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മരണം, കോമഡി, ആക്ഷൻ, ഇമോഷൻ, ഗ്രാമീണ ഭംഗി എന്നിവയെല്ലാം സംയോജിപ്പിച്ച ഒരു പക്കാ പാക്കേജാണെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ട്രെയിലറിൽ, ശരത് കുമാറും ഷൺമുഖ പാണ്ഡ്യനും ഒരു അമ്മാവൻ-മരുമകൻ ജോഡിയായി കാണപ്പെടുന്നു. ചിത്രത്തിൽ ഇവരെ കൂടാതെ തർണിക, അനൈറ ഗുപ്ത, ജോർജ്ജ് മരിയൻ, സുജിത് ശങ്കർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. യുഗഭാരതി, പാ വിജയ്, സ്നേഹൻ, സൂപ്പർ സുബ്ബു എന്നിവരുടെ വരികൾക്ക് യുവാൻ ശങ്കർ രാജയാണ് കൊമ്പുസീവിക്ക് സംഗീതം നൽകുന്നത്. ബാലസുബ്രഹ്മണ്യം ഛായാഗ്രഹണ ഡയറക്ടറും, ദിനേശ് പൊൻരാജ് എഡിറ്ററും, ശരവണ അഭിരാം കലാസംവിധാനവും, ഫീനിക്സ് പ്രഭു, ശക്തി ശരവണൻ എന്നിവർ സ്റ്റണ്ട് കൊറിയോഗ്രാഫർമാരുമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. പി. ആർ.ഓ: പി.ശിവപ്രസാദ്

facebook twitter