മുരിങ്ങ ധാരാളം ഗുണങ്ങളുള്ള ഒരു വൃക്ഷമാണ്, ഇത് "അത്ഭുത വൃക്ഷം" എന്നറിയപ്പെടുന്നു. ഈ മരത്തിൻ്റെ എല്ലാ ഭാഗങ്ങളും- ഇലകൾ, കായ്കൾ, കായ്കൾ, പൂക്കൾ, വേരുകൾ, സ്രവം, എണ്ണ എന്നിവയ്ക്ക് ഔഷധ ഗുണങ്ങളുണ്ട്; എന്നിരുന്നാലും, ഇലകൾ പ്രത്യേകിച്ചും ഉപയോഗപ്രദവും ഉപഭോഗത്തിന് അനുയോജ്യവുമാണ്. ആൻ്റിഓക്സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ മുരിങ്ങയില വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാം
ശരീരത്തിലെ നീര്‍ക്കെട്ടും വീക്കവും കുറയ്ക്കുന്നു. വാര്‍ദ്ധക്യത്തെ ചെറുക്കുന്ന മുരിങ്ങ ഇല പ്രതിരോധ ശേഷി കൂട്ടുന്നു. വൈറ്റമിന്‍-സി, ബി, എന്നിവയ്ക്കൊപ്പം കോംപ്ലക്സ് വൈറ്റമിനുകളായ ബി-6, തയാമിന്‍, റൈബോഫ്ളേവിന്‍, അയേണ്‍, കോപ്പര്‍ എന്നിവയും മുരിങ്ങയില കഴിക്കുന്നവര്‍ക്ക് ലഭിക്കുന്നു.മുരിങ്ങയിലയില്‍ ജീവകം സി ഉള്ളതിനാല്‍ അസ്ഥികള്‍ക്കും പല്ലുകള്‍ക്കും ദൃഢത നല്കുന്നു. ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കുന്നു.
നാരുകളും അമിനോ ആസിഡുകളും ഉള്ളത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്താം.മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു: മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ കുറഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത കഞ്ഞിയില്‍ മുരിങ്ങയില ഇട്ടിളക്കി കഴിച്ചാല്‍ മുല പാലില്ലാത്ത അവസ്ഥയില്‍ മാറ്റം ഉണ്ടാകും.
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ മുരിങ്ങ: മൂന്നു മാസം മുരിങ്ങയില പൊടിച്ച് സൂപ്പിലോ മറ്റു ഭക്ഷണത്തിലോ ചേര്‍ത്തു കഴിച്ചാല്‍ ബ്ലഡ് ഷുഗര്‍ലവല്‍ നന്നായി കുറയും.കാഴ്ചശക്തി കൂട്ടും മുരിങ്ങ: കണ്ണിന്റെ കാഴ്ച ശക്തി കൂടാന്‍ മുരിങ്ങയിലയിലെ വൈറ്റമിന്‍-എ സഹായിക്കുന്നു, നിശാന്ധത മാറ്റുന്നു.മുരിങ്ങപ്പുവ്, മുരിങ്ങസത്ത് മുരിങ്ങപ്പൂവ് തോരന്‍ വെച്ചു കഴിച്ചാല്‍ കൃമി ശല്യം മാറും. കിഡ്നിയിലെ കല്ല് അലിയിച്ചു കളയാനും വരാതിരിക്കാനും മുരിങ്ങസത്ത് ഉത്തമമാണ്.