+

സംസ്ഥാനത്ത് ആശുപത്രികളിൽ ഡോക്ടർ ക്ഷാമം രൂക്ഷം

കാസർകോട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഡോക്ടർമാരുടെ കുറവ് ഉള്ളത്. ഏകദേശം 5400 ഓളം ഡോക്ടർമാരുടെ കുറവാണ് മെഡിക്കൽ കൊളേജ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ഉള്ളത്.  മലപ്പുറത്തും, കോഴിക്കോടും ഏഴായിരം രോ​ഗികൾക്ക് ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്.

കോഴിക്കോട് : സംസ്ഥാനത്ത് ആശുപത്രികളിൽ ഡോക്ടർ ക്ഷാമം രൂക്ഷം. കാസർകോട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഡോക്ടർമാരുടെ കുറവ് ഉള്ളത്. ഏകദേശം 5400 ഓളം ഡോക്ടർമാരുടെ കുറവാണ് മെഡിക്കൽ കൊളേജ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ഉള്ളത്.  മലപ്പുറത്തും, കോഴിക്കോടും ഏഴായിരം രോ​ഗികൾക്ക് ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ എണ്ണത്തിലും കുറവുണ്ട് എന്നാണ് 2021ലെ കണക്ക് പ്രകാരം സിഎജി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. 

ഓരോ ജില്ലകൾ തിരിച്ചുള്ള ഡോക്ടർ- രോ​ഗി അനുപാതത്തിലും കുറവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറവ് ഡോക്ടർ രോ​ഗി അനുപാതം വരുന്നത് പത്തനംതിട്ടയിലാണ്. അതായത് ഒരു ഡോക്ടർക്ക് ഏകദേശം മൂവായിരം രോ​ഗികളാണ് ഉള്ളത്. കോഴിക്കോട്ടേക്ക് എത്തുമ്പോൾ ഇത്തരത്തിൽ ഡോക്ടർക്ക് രോ​ഗികളുടെ എണ്ണം ഇരട്ടിയാണ്. ഒരു ഡോക്ടർക്ക് 7400 രോ​ഗികൾ എന്നുള്ളതാണ് കണക്ക്. മലപ്പുറത്തും, കണ്ണൂരും ഒക്കെ സമാനമായ രീതിയിൽ തന്നായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

അന്താരാഷ്ട്ര തലത്തിലെ ചില കണക്കുകൾ പരിശോധിച്ചാൽ ആയിരം രോ​ഗികൾക്ക് ഒരു ഡോക്ടർ എന്നതാണ്. പക്ഷേ കേരളത്തിലേക്ക് എത്തുമ്പോൾ അതിന് വിഭിന്നമായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുകയും രോ​ഗികൾക്ക് ക‍ൃത്യമായ സേവനം ലഭിക്കാതെ വരികയും ചെയ്യുന്നതിന് കാരണമായി തീരുന്നു.
 

facebook twitter