+

ഇനി ജയം രവിയെന്ന് വിളിക്കരുത് ; ആരാധകരോട് താരത്തിന്റെ അഭ്യര്‍ത്ഥന

കാദലിക്ക നേരമില്ലയ് എന്ന ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കുമ്പോള്‍ ആണ് നടന്റെ പ്രഖ്യാപനം.

തന്നെ ഇനി ജയം രവി എന്ന പേരില്‍ അഭിസംബോധന ചെയ്യരുതെന്ന് ജയം രവി. തന്റെ യഥാര്‍ത്ഥ പേരായ രവി മോഹന്‍ എന്ന പേര് വേണം ഇനി മുതല്‍ തന്നെ അഭിസംബോധന ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടത്. ജയം രവിയും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാദലിക്ക നേരമില്ലയ് എന്ന ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കുമ്പോള്‍ ആണ് നടന്റെ പ്രഖ്യാപനം.

ഒപ്പം രവി മോഹന്‍ പ്രൊഡക്ഷന്‍സ് എന്ന തന്റെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയും ജയം രവി ലോഞ്ച് ചെയ്തു. ഒപ്പം രവി മോഹന്‍ ഫാന്‍സ് ഫൌണ്ടേഷന്‍ എന്ന പേരില്‍ ഒരു ഫാന്‍ ക്ലബ് രൂപപ്പെടുത്തി എന്നും അത് സമൂഹത്തിനു ആവശ്യമായ സഹായവും പോസിറ്റീവ് ഇമ്പാക്റ്റ്കളും ഉണ്ടാക്കാന്‍ യത്‌നിക്കും എന്നും നടന്‍ തന്റെ സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചു.

ഒപ്പം സോഷ്യല്‍ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ പിക്ചറും താരം അപ്‌ഡേറ്റ് ചെയ്തു. പ്രൊഫൈല്‍ പിക്ചറില്‍ നടന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതായും കാണാം. ജയം രവിക്കെന്ത് പറ്റിയെന്നു അന്വേഷിച്ചും പേര് മാറ്റത്തില്‍ പ്രതിഷേധിച്ചും ആരാധകര്‍ പോസ്റ്റിനു കീഴില്‍ കമന്റ്‌റ് ചെയ്തിട്ടുണ്ട്.

സഹോദരന്‍ കൂടിയായ മോഹന്‍ രാജയുടെ സംവിധാനത്തില്‍ 2003 റിലീസ് ചെയ്ത ജയം എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വലിയ വിജയം നേടുകയും ചിത്രത്തിന്റെ പേര് തന്റെ പേരിനോട് ചേര്‍ക്കുകയുമായിരുന്നു.

facebook twitter