രോഗ പ്രതിരോധശേഷി കൂട്ടാനും ക്ഷീണം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് മസാല ചായ. മസാല ചായ തയ്യാറാക്കുന്ന വിധം.
വേണ്ട ചേരുവകൾ
തേയില 2 ടീസ്പൂൺ
പാൽ ഒരു കപ്പ്
വെള്ളം 2 കപ്പ്
കറുവാപ്പട്ട ചെറിയ കഷ്ണം
ഗ്രാമ്പൂ 2 എണ്ണം
ഏലയ്ക്ക 2 എണ്ണം
ഇഞ്ചി ഒരു കഷ്ണം
പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളം തിളപ്പിക്കാൻ പാനിൽ വയ്ക്കുക. ഇനി ഇതിലേയ്ക്ക് മസാലകൾ ചെറുതായി ചതച്ച് ഒരു കിഴി കെട്ടിയിടുക. തിളച്ചു വരുമ്പോൾ ചായ പൊടി ഇടാം. ശേഷം കിഴി മാറ്റാം. ഇനി ഇതിലേയ്ക്ക് തിളച്ച പാൽ ചേർക്കുക. ശേഷം പഞ്ചസാരയും ചേർത്ത് ഒന്നു കൂടി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇനി അരിച്ചെടുത്ത് കുടിക്കാം.