+

തൃശൂരിൽ പനി ബാധിച്ച് യുവാവ് മരിച്ചു

പടാകുളത്ത് പനി ബാധിച്ച് യുവാവ് മരിച്ചു. തച്ചിപ്പറമ്പിൽ ഗോപാലൻ മകൻ സുജിത്ത് (43) ആണ് മരിച്ചത്. എലിപ്പനിയാണെന്നാണ് സംശയിക്കുന്നത്. ഗുരുതരമായി പനി ബാധിച്ചതിനെ തുടർന്ന് സുജിത്ത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് സുജിത്ത് മരണപ്പെട്ടത്.

കൊടുങ്ങല്ലൂർ: പടാകുളത്ത് പനി ബാധിച്ച് യുവാവ് മരിച്ചു. തച്ചിപ്പറമ്പിൽ ഗോപാലൻ മകൻ സുജിത്ത് (43) ആണ് മരിച്ചത്. എലിപ്പനിയാണെന്നാണ് സംശയിക്കുന്നത്. ഗുരുതരമായി പനി ബാധിച്ചതിനെ തുടർന്ന് സുജിത്ത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് സുജിത്ത് മരണപ്പെട്ടത്.

അതേസമയം പാലക്കാട് പട്ടാമ്പി ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്‌മാന്റെ മകൻ മുഹമ്മദ് നാഫിയാണ് (15) മരിച്ചത്. കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾക്ക് അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

facebook twitter