രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നതിന് കറുവപ്പട്ട വെള്ളം സഹായിക്കും. കറുവപ്പട്ട വെള്ളം പേശികളെ വിശ്രമിക്കാനും ശരീരത്തിലെ പിരിമുറുക്കം ഒഴിവാക്കാനും സഹായിക്കും. കറുവപ്പട്ട വെള്ളം ഉറക്കമില്ലായ്മ ഉള്ളവരില്‍ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.
കറുവപ്പട്ടയ്ക്ക് ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. അത് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കറുവപ്പട്ടയിട്ട വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ കറുവപ്പട്ട ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
കറുവപ്പട്ട ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഇത് പ്രമേഹമുള്ളവര്‍ക്കും പ്രീ-ഡ