
തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ സ്വകാര്യ ബസ്സിനകത്ത് കത്തിക്കുത്ത്. ഡ്രൈവര്‍ ബാബുരാജാണ് കണ്ടക്ടറായ വിനോജിനേ കുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ബസ്സിനകത്ത് കത്തിക്കുത്ത് നടന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സംഘര്‍ഷത്തില്‍ പ്രതി ബാബുരാജിനും കണ്ണില്‍ പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്.