
കോഴിക്കോട്: ഒഞ്ചിയം ദേശീയപാതയില്‍ ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സികെ ഹൗസിലെ റഫീഖ് (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെയാണ് അപകടം.
സര്‍വീസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറുന്നതിനിടെ മഴയില്‍ തകര്‍ന്ന റോഡിലെ കുഴിയില്‍ വീണ് ഓട്ടോ മറിയുകയായിരുന്നു. ഉടന്‍ മാഹി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഉപ്പ: പരേതനായ അഹമ്മദ്. ഉമ്മ: പാത്തുട്ടി. ഭാര്യ: സബീന. മക്കള്‍: ഷാഹിദ്,അഫ്രീദ്, നേഹ. സഹോദരങ്ങള്‍:നസീര്‍, ജുനൈസ്, ജസീല, സലീല.