ആലപ്പുഴ: ആലപ്പുഴയിൽ മയക്കുമരുന്ന് കേസുകളിലെ പ്രതി ട്രെയിനിന് മുൻപിൽ ചാടി മരിച്ചു. കലവൂർ സ്വദേശി ജോതിഷ് (37) ആണ് മരിച്ചത്. കലവൂർ റെയിൽവേ ലെവൽ ക്രോസിൽവച്ച് ട്രെയിനിന് മുൻപിൽ ചാടുകയായിരുന്നു.
ഇയാൾക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.