+

സിനിമാ സംവിധായകരില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവം ; കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി എക്‌സൈസ് സംഘം

കേസില്‍ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം. 

സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് എക്‌സൈസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം. 

സംവിധായകര്‍ക്ക് ലഹരി എത്തിച്ച കൊച്ചി സ്വദേശിയെ കണ്ടെത്താനുള്ള തെരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക. കഞ്ചാവ് കണ്ടെടുത്ത ഫ്‌ലാറ്റിന്റെ ഉടമസ്ഥനായ സംവിധായകന്‍ സമീര്‍ താഹിറിനെ നോട്ടീസ് നല്‍കി വിളിപ്പിക്കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് സംവിധായകരെ കസ്റ്റഡിയിലെടുത്തത്. 

എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം  ജാമ്യത്തില്‍ വിട്ടു.

facebook twitter