+

പൊടി ശല്യം രൂക്ഷമായോ ? ഇങ്ങനെ ചെയ്താൽ മതി

കാർപ്പറ്റാണ് പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും വർധിക്കുന്നതിന് കാരണം. അതുകൊണ്ട് ആദ്യം തന്നെ കാർപറ്റ്‌ കഴിവതും ഒഴിവാക്കണം. ഏറ്റവും കൂടുതൽ പൊടി കൊണ്ടുവരുന്നതാണ് കാർപറ്റ്‌.

 വീടിലുള്ളവർക്ക് പൊടിശല്യം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ചില വിദ്യകൾ പരീക്ഷിച്ചാൽ വീട്ടിലെ പൊടിശല്യം കുറയ്ക്കാം.

പൊടി അടിഞ്ഞു കൂടാൻ കാരണമാകുന്ന ചില വസ്തുക്കൾ വീട്ടിൽ നിന്നും പുറംതള്ളുക എന്നതാണ് പൊടിശല്യം ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത്. അനാവശ്യ ഗൃഹോപകരണങ്ങൾ പഴയ കാർപറ്റ്‌, ചവിട്ടി, പഴയ കർട്ടൻ, പഴയ മെത്ത, പഴയ പേപ്പറുകളും മാസികകളും എല്ലാം ഇതിൽ ഉൾപ്പെടും.

കാർപറ്റ്‌ - കാർപ്പറ്റാണ് പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും വർധിക്കുന്നതിന് കാരണം. അതുകൊണ്ട് ആദ്യം തന്നെ കാർപറ്റ്‌ കഴിവതും ഒഴിവാക്കണം. ഏറ്റവും കൂടുതൽ പൊടി കൊണ്ടുവരുന്നതാണ് കാർപറ്റ്‌. ഇനി കാർപറ്റ്‌ ഇട്ടേ കഴിയൂ എന്നുണ്ടെങ്കിൽ അവ ദിവസവും വൃത്തിയാക്കുക, ഇതിനായി ഒരു വാക്വം ക്ലീനർ ഉപയോഗിക്കാം.

തുടയ്ക്കാം - ആഴ്ചയിൽ ഒരിക്കൽ എങ്കിലും വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി എല്ലായിടവും നന്നായി തുടച്ചിടുക.

ജനലുകൾ അടച്ചിടുക- റോഡിനു അടുത്താണ് വീടെങ്കിൽ ജനലുകൾ കഴിവതും അടച്ചിടുക. അതിരാവിലെയും രാത്രിയും ജനലുകൾ തുറന്നു വയ്ക്കാം. നല്ല ഡോർ കർട്ടൻ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

ചെരുപ്പുകൾ - ചെരുപ്പുകളും മറ്റും കഴിവതും വീടിന് പുറത്ത് ഷൂ റാക്കിൽ വയ്ക്കാൻ ശ്രമിക്കുക. ഒരിക്കലും വീട്ടിനകത്ത് ചെരിപ്പിട്ട് കയറാനോ ചെരുപ്പ് ഉപയോഗിക്കാനോ പാടുകയില്ല. ചെരുപ്പുകളിൽ പൊടി വേഗം അടിഞ്ഞു കൂടും . ഒപ്പം പുറത്തെ അഴുക്കും ചെരുപ്പുകളിലൂടെ ഉള്ളിലെത്തും.

ഫർണിച്ചർ - മരം കൊണ്ടുള്ള ഗൃഹോപകരണങ്ങൾ നിത്യവും നല്ല പോലെ തുടയ്ക്കാം. ചിതൽ പിടിക്കാതിരിക്കാൻ വർഷത്തിൽ ഒരു തവണ എങ്കിലും വാർണിഷ് അടിക്കാം. ഇടയ്ക്കിടെ എല്ലാ ഫർണിച്ചറുകളും തുടയ്ക്കുക.

ഫാൻ - പൊടി അടിഞ്ഞുകൂടി ഇരിക്കുന്ന മറ്റൊരു സ്ഥലം ആണ് വീട്ടിലെ ഫാനുകൾ. ഫാനിലെ പൊടി ആഴ്ചതേ‍ാറും തുടയ്ക്കണം.

facebook twitter