ചേരുവകൾ
ഉലുവ- 1സ്പൂൺ
തേയിലപ്പൊടി- 1 സ്പൂൺ
മൈലാഞ്ചി- ഒരു പിടി
പച്ചകർപ്പൂരം- 1
നെല്ലിക്കപ്പൊടി- ആവശ്യത്തിന്
ആവണക്കെണ്ണ- 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ രണ്ട് ഗ്ലാസ് വെള്ളമെടുത്ത് തിളപ്പിക്കാം.
ഇതിലേയ്ക്ക് ഒരു സ്പൂൺ ഉലുവ, ഒരു സ്പൂൺ തേയിലപ്പൊടി എന്നിവ ചേർത്ത് ഒരിക്കൽ കൂടി തിളപ്പിക്കാം.
ഇതിലേയ്ക്ക് ഒരു പച്ചകർപ്പൂരം പൊടിച്ചിടാം.
ശേഷം അടുപ്പണയ്ക്കാം.
ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് നെല്ലിക്കപ്പൊടിയും, മൈലാഞ്ചി ഇല ഉണക്കിപ്പൊടിച്ചതും ചേർത്തു ചൂടാക്കാം.
ഇതിലേയ്ക്ക് തിളപ്പിച്ചെടുത്ത വെള്ളം ഒഴിച്ചിളക്കാം.
വെള്ളം വറ്റി കുറുകി വരുമ്പോൾ അടപ്പണയ്ക്കാം.
ഇരുമ്പ് ചീനച്ചട്ടിയിൽ തന്നെ ഒരു രാത്രി ഇത് അടച്ചു സൂക്ഷിക്കാം.
ശേഷം ഒരു സ്പൂൺ ആവണക്കെണ്ണ ഒഴിച്ചിളക്കിയെടുക്കാം.
ഉപയോഗിക്കേണ്ട വിധം
എണ്ണ മയം അൽപം പോലും ഇല്ലാത്ത തലമുടിയിൽ വേണം ഈ ഡൈ ഉപയോഗിക്കാൻ. മുടി പല ഭാഗങ്ങളായി തിരിച്ച് ഡൈ മുടിയിഴകളിൽു പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം