+

മലപ്പട്ടത്ത് പുറത്തുനിന്നും ആളെയിറക്കി രാഹുല്‍ മാങ്കൂട്ടത്തില്‍, ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്ന് മുദ്രാവാക്യം, സിപിഎം ഓഫീസ് തകര്‍ത്തു, സ്തൂപം തകര്‍ത്ത് തിരിച്ചടി

രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന മലപ്പട്ടത്ത് പ്രകോപന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തല്‍ പ്രകടനം. സ്തൂപം തകര്‍ത്തുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിനിടെയാണ് രാഹുല്‍ സ്ഥലത്തെത്തിയത്.

കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന മലപ്പട്ടത്ത് പ്രകോപന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തല്‍ പ്രകടനം. സ്തൂപം തകര്‍ത്തുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിനിടെയാണ് രാഹുല്‍ സ്ഥലത്തെത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പുറത്തുനിന്നും ആളുകളെത്തിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലോക്കല്‍ കമ്മറ്റി ഓഫീസിലേക്ക് നടത്തിയ പ്രകടനത്തില്‍ പ്രകോപന മുദ്രാവാക്യം വിളിക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തു.

പ്രദേശത്ത് തടിച്ചുകൂടിയിരുന്ന സിപിഎം പ്രവര്‍ത്തകരും ഇടപെട്ടതോടെ സംഘര്‍ഷം കനക്കുകയായിരുന്നു. പോലീസ് ബലമായാണ് ഇരു കൂട്ടരേയും ശാന്തരാക്കിയത്. എന്നാല്‍, പിന്നീട് സ്തൂപം വീണ്ടും തകര്‍ത്ത് സിപിഎം തിരിച്ചടിച്ചു.

എസ്എഫ്‌ഐ നേതാവായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രകടനത്തില്‍ പ്രകോപന മുദ്രാവാക്യമുണ്ടായി. ധീരജിനെ കൊലപ്പെടുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നായിരുന്നു മുദ്രാവാക്യം.

വൈകിട്ട് ആറോടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അടൂരില്‍ സംഘടിച്ചാണ് പ്രകടനമായി മലപ്പട്ടം സെന്ററിലെത്തിയത്. മലപ്പട്ടം സെന്ററില്‍ പൊതുയോഗം നടത്താനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് സമീപത്തെ സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ കല്ലുകളും കുപ്പികളും എറിഞ്ഞത്.

മലപ്പട്ടത്തുണ്ടായ സംഘര്‍ഷം യൂത്ത് കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്ന് സിപിഎം ശ്രീകണ്ഠപുരം ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സമാധാന സന്ദേശ ജാഥ എന്ന പേരില്‍ സംഘടിപ്പിച്ച അക്രമജാഥയാണ് മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്റെയും കണ്‍മുന്നില്‍വച്ചാണ് അക്രമങ്ങള്‍ അരങ്ങേറിയതെന്നും സിപിഎം ആരോപിച്ചു.

facebook twitter