തൃശൂരില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പിക്ക് പരിക്ക്

11:41 AM Oct 27, 2025 | Renjini kannur

തൃശൂര്‍: തൃശൂരില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പിക്ക് പരിക്ക്. തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിനും കൂടെയുണ്ടായിരുന്ന പിഎസ്‌ഒയ്ക്കുമാണ് പരിക്കേറ്റത്.

അപകടത്തില്‍ ഡിവൈഎസ്പിയുടെ കൈക്ക് പൊട്ടലുണ്ട്. ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ മരത്താക്കരയില്‍ വെച്ച്‌ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആയിരുന്നു അപകടം നടന്നത്.

കനത്ത മഴയില്‍ വാഹനം നിയന്ത്രണം വിട്ട് ഹൈവേയില്‍ നിന്ന് തെന്നിമാറി പാടത്തിനരികിലെ കാനയിലേക്ക് വാഹനം പതിക്കുകയായിരുന്നു. അപകടത്തില്‍ ജീപ്പിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തില്‍ നിന്ന് ഡിവൈഎസ്പിയെയും ഡ്രൈവറെയും പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്