+

ഈസ്റ്റർ സ്‌പെഷ്യലായി തനിനാടൻ താറാവ് കറി തയാറാക്കിയാലോ?

ഈസ്റ്റർ സ്‌പെഷ്യലായി തനിനാടൻ താറാവ് കറി തയാറാക്കിയാലോ?

ചേരുവകൾ

താറാവ്തൊലി കളഞ്ഞ് വൃത്തിയാക്കിയത്  500gm
ചെറിയ ഉള്ളി 1 കപ്പ്
ഉള്ളി, അരിഞ്ഞത് 2
തക്കാളി, അരിഞ്ഞത് 1
നേർത്ത തേങ്ങാപ്പാൽ 1 1/2 കപ്പ്
തേങ്ങാപ്പാൽ 1 കപ്പ് കട്ടിയുള്ള
ഇഞ്ചി, അരിഞ്ഞത് 1/2 ടീസ്പൂൺ
വെളുത്തുള്ളി, അരിഞ്ഞത് 1/2 ടീസ്പൂൺ
പച്ചമുളക്, കീറിയത് 3-4
വെളിച്ചെണ്ണ 2 ടീസ്പൂൺ
മുളകുപൊടി (ഓപ്ഷണൽ) 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1 ടീസ്പൂൺ
മല്ലിപ്പൊടി 2 1/2 ടീസ്പൂൺ
കറിവേപ്പില 3 തണ്ട്
ഗരം മസാലയ്ക്ക്:
കുരുമുളക് 1 ടീസ്പൂൺ
4 ഗ്രാമ്പൂ
പെരുംജീരകം 1 ടീസ്പൂൺ
തക്കോലം 1
കറുവപ്പട്ട 3-4 ചെറിയ

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കുക. ഉള്ളി ചേർത്ത് രണ്ട് മിനിറ്റ് നേരം വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ചേർക്കാം. ഉള്ളി ഇളം ബ്രൗൺ നിറമാകുമ്പോൾ തക്കാളി അരിഞ്ഞത് ചേർക്കാം. തക്കാളി വഴന്നു വരുമ്പോൾ മസാലപ്പൊടികളും മഞ്ഞപൊടിയും മല്ലിപൊടിയും മുളക്പൊടിയും കുരുമുളക്പൊടിയും ചേർക്കുക. മസാലകളുടെ പച്ചമണം മാറുന്നിടം വരെ വഴറ്റാം. ശേഷം താറാവ് കഷണങ്ങൾ ചേർക്കുക.

താറാവ് കഷ്ണങ്ങൾ മസാലയിൽ നന്നായി വഴറ്റിയെടുക്കാം. പാകത്തിന് ഉപ്പും ചേർക്കാം. 5 മിനിറ്റ് മൂടി വച്ച് വേവിക്കണം. ശേഷം 1 ½ കപ്പ് നേർത്ത തേങ്ങാപ്പാൽ ചേർത്തുകൊടുക്കാം. താറാവ് കഷ്ണങ്ങൾ നന്നായി വെന്ത് കിട്ടുവാനായി കുക്കറിലേക്ക് മാറ്റാം. മൂന്ന് വിസിൽ വരുന്നത് വരെ വേവിക്കണം. കറി വെന്തു കഴിഞ്ഞാൽ സേർവിങ് ബൗളിലേക്ക് മാറ്റാം. അതിലേക്ക് കട്ടിയുള്ള തേങ്ങാപാലും ചേർക്കണം. പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റി കറിയിലേക്ക് ചേർക്കാം. സ്വാദിഷ്ടമായ കേരള സ്റ്റൈൽ താറാവ് കറി റെഡി.

തയ്യാറാക്കിയത് : മിസ്സിസ് കെ. എം. മാത്യു

facebook twitter