ആവശ്യ സാധനങ്ങൾ:
ചിക്കൻ – 1 കിലോ ( കറി പീസ് )
സവാള – 2 ( അരിഞ്ഞത് )
തക്കാളി – 1 ( അരിഞ്ഞത് )
ഇഞ്ചി , വെളുത്തുള്ളി – ചതച്ചത് ( 1 സ്പൂൺ )
മുളക് പൊടി – 2 സ്പൂൺ
മഞ്ഞൾ പൊടി – 3 /4 സ്പൂൺ
മല്ലിപൊടി – 2 സ്പൂൺ
ഗരം മസാല – 1 സ്പൂൺ
കുരുമുളക് പൊടി – 1 സ്പൂൺ
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
കഴുകി വെച്ചിരിക്കുന്ന ചിക്കണിലേക്ക് എടുത്ത് വെച്ചിരിക്കുന്ന പൊടികൾ എല്ലാം ചേർത്ത് തിരുമി അര മണിക്കൂർ വയ്ക്കുക. ശേഷം ഒരു കുക്കറിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച ശേഷം സവാള വഴറ്റുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ തക്കാളിയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴണ്ട് വരുമ്പോൾ മസാല തിരുമി വെച്ചിരിക്കുന്ന ചിക്കനും , ആവശ്യത്തിന് ഉപ്പും ഇതിലേക്ക് ചേർത്ത് രണ്ട് വിസിൽ വേവിച്ചെടുക്കുക. രുചികരമായ ചിക്കൻ കറി റെഡി.