ഡെറാഡൂൺ: തന്റെ ആദ്യഭാര്യയിലെ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാം ഭാര്യയ്ക്കെതിരെ പോലീസിൽ പരാതി നൽകി യുവാവ്. നാല് വയസുകാരനെ യുവതി തറയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കാണിച്ച് കുഞ്ഞിന്റെ രണ്ടാനമ്മയ്‌ക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. തന്റെ രണ്ടാം ഭാര്യയായ പ്രിയ, മകൻ വിവാനോട് ക്രൂരമായി പെരുമാറുകയും നിസ്സാരകാര്യങ്ങൾക്ക് മർദിക്കുകയും ചെയ്യുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവായ രാഹുൽ കുമാർ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് രാഹുൽ കുമാർ പ്രിയയെ വിവാഹം കഴിച്ചത്. വിവാൻ രാഹുലിന്റെ ആദ്യ ഭാര്യയിൽ ജനിച്ച കുഞ്ഞായിരുന്നു.
ഒക്ടോബർ 27 ന് ആയിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. ജോലിക്ക് പോയ ശേഷം തിരികെ വീട്ടിലെത്തിയ രാഹുൽ കുമാർ കണ്ടത് ഗുരുതരമായി പരിക്കേറ്റ നിലത്ത് വീണ് കിടന്നിരുന്ന മകനെയാണ്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ കുട്ടി മരണപ്പെട്ടു. രാഹുൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 105 (കുറ്റകരമായ കൊലപാതകം) പ്രകാരം ഡോയിവാല പോലീസ് കേസെടുക്കുകയും തുടനടപടികൾ ആരംഭിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അയൽകാറിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും. പ്രിയയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ദേഷ്യത്തിൽ താൻ കുട്ടിയെ തറയിലേക് തള്ളിയിട്ടുവെന്ന് പ്രതി മൊഴി നൽകിയെന്നും കുറ്റസമ്മതം നടത്തിയെന്നും പോലീസ് വ്യക്തമാക്കി.