എളുപ്പത്തിൽ അരിപ്പൊടി കൊണ്ടൊരു ഉപ്പുമാവ് പരീക്ഷിച്ചാലോ?

02:50 PM Oct 26, 2025 | Kavya Ramachandran

ആവശ്യ സാധനങ്ങൾ:

അരിപ്പൊടി – 1 ഗ്ലാസ്
സവാള – 1 എണ്ണം ( അരിഞ്ഞത് )
പച്ചമുളക് – 1എണ്ണം ( അരിഞ്ഞത് )
ഇഞ്ചി – ഒരു ചെറിയ കഷ്ണം ( അരിഞ്ഞത് )
കറിവേപ്പില – ആവശ്യത്തിന്
വെള്ളം – 2 ഗ്ലാസ്‌
ചെറുനാരങ്ങ നീര് – 1/2 ടീസ്പൂൺ

വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – 1/2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് – 1 ടേബിൾ സ്പൂൺ
ഉണക്ക മുളക്‌ – 3 എണ്ണം
ഉപ്പ്‌ – ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ആദ്യം എടുത്ത് വെച്ചിരിക്കുന്ന അരിപ്പൊടി വറുത്തെടുക്കുക. ശേഷം അരിപ്പയിൽ തരി കളഞ്ഞെടുക്കണം. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകും, ഉഴുന്നും പൊടിച്ചെടുക്കുക. അതിലേക്ക് മുളക്‌, ഇഞ്ചി, സവാള, പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക. ഇവ നന്നായി മൂത്ത് വരുമ്പോൾ കറിവേപ്പില ചേർത്ത് കൊടുക്കുക.

ശേഷം രണ്ട് ഗ്ലാസ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക. വെള്ളം തിളച്ച് വരുമ്പോൾ വറുത്ത് വെച്ച അരിപ്പൊടി കുറച്ച് കുറച്ച് ചേർത്ത് ഇളക്കി കൊടുക്കുക. വെള്ളം വറ്ററാവുമ്പോൾ നാരങ്ങാ നീര് ഒഴിച്ച് നന്നായി ഇളക്കി എടുക്കുക. അവസാനം നെയ്യ് ചേർത്ത് വിളമ്പാം.