വെളുത്തുള്ളി അച്ചാർ വരെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. പക്ഷേ വെളുത്തുള്ളി കഴിക്കുന്നത് എങ്ങനെയായിരിക്കണം. നാടൻ വിഭവങ്ങളിലെ പ്രധാന ഘടകങ്ങളിലൊന്നായ വെളുത്തുള്ളി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടവുമാണ്.
ദഹനത്തിന് കേമം, വിഷാംശങ്ങൾ നീക്കം ചെയ്യും ഹൃദയത്തിനും അടുത്ത കൂട്ടുകാരനാണ്. കരൾ, ബ്ലാഡർ എന്നിവയുടെ പ്രവർത്തനത്തിനും ഉത്തമമായ വെളുത്തുള്ളിയെ കുറിച്ച് നല്ലത് മാത്രമേ ആരോഗ്യ വിദഗ്ദർക്കും പറയാനുള്ളു. അതിന് പ്രധാന കാരണങ്ങളിലൊന്ന് കാൻസറിനും വിഷാദത്തിനും പ്രമേഹത്തിനുമുൾപ്പെടെ നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. കാര്യമിങ്ങനെയൊക്കെ ആണെങ്കിലും പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നത് അത്രനല്ലതല്ലെന്നാണ് വിവരം. അതിന് ചില കാരണങ്ങളുണ്ട്. പച്ചയ്ക്ക് കഴിക്കുമ്പോൾ അസ്വസ്ഥത തോന്നിയാൽ പിന്നീട് അത് ആവർത്തിക്കരുത്. വിഷബാധ തടയാനടക്കം ഉപകരിക്കുന്ന വെളുത്തുള്ളി എച്ച്‌ഐവി മരുന്ന കഴിക്കുന്നവരിൽ ചില പ്രശ്‌നങ്ങളുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ, മലബന്ധം, ചെവിവേദന എന്നിവയ്ക്കെല്ലാം മരുന്നായ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് അപ്പോൾ ഒഴിവാക്കുക.