ചേരുവകള്‍
വെള്ളം- മൂന്ന് കപ്പ്
പഞ്ചസാര -3 കപ്പ്
ജാതിപത്രി -അര ടീസ്പൂൺ
ഉപ്പ് -കാൽ ടീസ്പൂൺ
മൈദ മൂന്ന് കപ്പ്
ഫുഡ് കളർ
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് പഞ്ചസാരവെള്ളം ജാതി പത്രി പൊടിച്ചത് ഇവ ചേർത്ത് കൊടുക്കാം , നന്നായി തിളച്ചതിനു ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം മറ്റൊരു ബൗളിൽ മൈദയും ഫുഡ് കളറും ചേർത്ത് മിക്സ് ചെയ്യുക, ഇതിലേക്ക് ചൂടാറിയ വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് ലൂസ് ആയ ബാറ്റർ തയ്യാറാക്കി എടുക്കാം ഇത് രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം ഒരു പരന്ന പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഓരോ കയിൽ മാവ് കോരി ഒഴിച്ച് ഫ്രൈ ചെയ്തു എടുക്കാം