ബി​ഹാ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് : നാ​ലു​പേ​രെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്തു

12:00 PM Jan 13, 2025 | Neha Nair

പ​ട്ന: ബി​ഹാ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ മു​ൻ സി.​ഇ.​ഒ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) അ​റ​സ്റ്റ് ചെ​യ്തു. വൈ​ശാ​ലി ഷാ​രി വി​കാ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ സി.​ഇ.​ഒ വി​പി​ൻ തി​വാ​രി, ഭാ​ര്യ പി​താ​വ് രാം ​ബാ​ബു ഷാ​ൻ​ഡി​ല്യ, നി​തി​ൻ മെ​ഹ്റ, സ​ന്ദീ​പ് സി​ങ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കേ​സു​മാ​യി ബ​ന്ധ​​പ്പെ​ട്ട് ആ​ർ.​ജെ.​ഡി​യു​ടെ ഉ​ജി​യാ​ർ​പൂ​ർ എം.​എ​ൽ.​എ അ​ലോ​ക് കു​മാ​ർ മെ​ഹ്ത​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രു​ടെ വ​സ​തി​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ബാ​ങ്കി​ന്റെ ഡ​യ​റ​ക്ട​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് അ​ലോ​ക് കു​മാ​ർ.

വ്യാ​ജ​രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 400 ഓ​ളം അ​ക്കൗ​ണ്ടു​ക​ൾ വ​ഴി വാ​യ്പ അ​നു​വ​ദി​ച്ച് ബാ​ങ്ക് ഭാ​ര​വാ​ഹി​ക​ൾ 85 കോ​ടി​യു​ടെ ഫ​ണ്ട് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. വാ​യ്പ ല​ഭി​ച്ച​വ​ർ എം.​എ​ൽ.​എ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ്. റി​സ​ർ​വ് ബാ​ങ്ക് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ഫ​ണ്ട് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു. എ​ന്നാ​ൽ, ബി.​ജെ.​പി കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് നേ​താ​ക്ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ആ​ർ.​ജെ.​ഡി ആ​രോ​പി​ച്ചു.