+

തുടർച്ചയായ പതിനേഴാം തവണയും പൊയ്ക്കാലിലേറി മകരജ്യോതി ദർശനത്തിനെത്തി കർണ്ണാടക സ്വദേശിയായ 82 കാരൻ

തുടർച്ചയായ പതിനേഴാം തവണയും പൊയ്ക്കാലിൽ ഏറി മകരജ്യോതി ദർശനത്തിനെത്തി കർണ്ണാടക സ്വദേശിയായ 82 കാരൻ. കർണാടക ഹവേരി ഹനുമാൻ ഹള്ളി സ്വദേശി ആലപ്പ സ്വാമിയാണ് തൻ്റെ എൺപത്തി രണ്ടാം വയസിലും പമ്പയിൽ നിന്നും പൊയ്ക്കാലിൽ ഏറി ശബരിമലയിൽ എത്തിയത്.

ശബരിമല: തുടർച്ചയായ പതിനേഴാം തവണയും പൊയ്ക്കാലിൽ ഏറി മകരജ്യോതി ദർശനത്തിനെത്തി കർണ്ണാടക സ്വദേശിയായ 82 കാരൻ. കർണാടക ഹവേരി ഹനുമാൻ ഹള്ളി സ്വദേശി ആലപ്പ സ്വാമിയാണ് തൻ്റെ എൺപത്തി രണ്ടാം വയസിലും പമ്പയിൽ നിന്നും പൊയ്ക്കാലിൽ ഏറി ശബരിമലയിൽ എത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ സന്നിധാനം വലിയ നടപ്പന്തലിൽ ഏകനായി എത്തിയ ആലപ്പ സ്വാമിക്ക് ചുറ്റും മറ്റ് തീർത്ഥാടകർ തടിച്ചു കൂടി.

A 82 year old native of Karnataka visited Makarajyothi for the 17th time in a row

പിന്നെ അവരുടെ അകമ്പടയിലായി യാത്ര. തുടർന്ന് പോലീസിൻ്റെ സഹായത്തോടെ പതിനെട്ടാം പടി കയറി ശബരീശ ദർശനം പൂർത്തിയാക്കി. ശേഷം ചൊവ്വാഴ്ച നടക്കുന്ന മകരജ്യോതി ദർശനത്തിനായി മാളികപ്പുറം ഭാഗത്തേക്ക് ആലപ്പ സ്വാമി നടന്നു നീങ്ങി.

facebook twitter