ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് പക പോക്കലാണെന്ന് ഡിവൈെഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഗുജറാത്ത് കലാപം ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന്റെ പക പോക്കൽ ആണ് റെയ്ഡെന്നും ഇഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമമെന്നും സനോജ് പറഞ്ഞു.
കേരള മുഖ്യമന്ത്രിയെയും ഭയപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സനോജ് പുനർജനി കേസിൽ തെളിവ് പുറത്തു വന്നിട്ടും വി ഡി സതീശനെതിരെ അന്വേഷണം നടത്തിയില്ലെന്നും ഇതിന് പിന്നിൽ ഒത്തുകളിയാണെന്നും ആരോപിച്ചു. കേരളത്തിലെ ജനങ്ങൾ ഇത്തരം ബജ്രംഗിമാരെ നേരിടും. ഇ ഡി കേന്ദ്രത്തിന്റെ വളർത്തുപട്ടി യാണ്.ഇ ഡി ക്ക് വേണ്ടി സതീശൻ നിൽക്കുന്നത് വ്യക്തമാക്കുന്നത് സതീശൻ ആർഎസ്എസിന് പൂർണമായും കീഴ്പ്പെട്ടു എന്നതാണെന്നും അദ്ദേഹം വിമർശിച്ചു.