രഞ്ജി പണിക്കർ, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്‌ലി ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഈ വലയം' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി.സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് എബി കാൽവിൻ സംഗീതം പകർന്ന് മഞ്ജരി ആലപിച്ച " നീലക്കുയിലെ നീ വേണുവൂതി പാടിയോ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത് ഫിലിം ഫീസ്റ്റ് ക്രിയേഷൻസിന്റെ സഹകരണത്തോടെ ജി.ഡി.എസ്.എൻ (GDSN) എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറ നിർമ്മിക്കുന്ന " ഈ വലയം "എന്ന ചിത്രത്തിൽസാന്ദ്ര നായർ, അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം,ഗീത മാത്തൻ, സിദ്ര മുബഷീർ, അനീസ് അബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു.