+

എഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കാം, അതും എളുപ്പത്തിൽ

എഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കാം, അതും എളുപ്പത്തിൽ

ആവശ്യമായ ചേരുവകൾ

ഇഞ്ചി – 1/4 ടീസ്പൂൺ
വെളുത്തുള്ളി – 1/4 ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
സവാള – 2 എണ്ണം
തക്കാളി -1 എണ്ണം
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി 2/4 ടീസ്പൂൺ
ചിക്കൻ മസാല -1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി 1/4 ടീസ്പൂൺ
മുട്ട -3 എണ്ണം
വേവിച്ച ചോറ് -2 കപ്പ്
മല്ലിയില- ഒരു പിടി

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്തു വഴറ്റാം. കൂട്ടിന്റെ നിറം മാറി വരുമ്പോൾ സവാള ചേർത്തു വഴറ്റാം. സവാള വെന്തതിനു ശേഷം തക്കാളി കഷ്ണങ്ങളും, ഒപ്പം മഞ്ഞൾപ്പൊടി, മുളകുപൊടി, ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. ശേഷം വേവിച്ചെടുത്ത ചോറ് ചേർത്തിളക്കി യോജിപ്പിക്കാം. അടുപ്പണയ്ക്കുന്നതിനു മുമ്പായി കുരുമുളകുപൊടിയും മല്ലിയിലയും വിതറാം.

facebook twitter