വേവിച്ച ചോറ് – 2 കപ്പ്
മുട്ട -6 എണ്ണം
സവാള – 1 എണ്ണം
ബീൻസ് – കാൽ കപ്പ് അരിഞ്ഞത്
കാരറ്റ് – കാൽ കപ്പ് അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്
പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്
മഞ്ഞൾപ്പൊടി – കാൽ ടി സ്പൂൺ
കശ്മീരി ചില്ലി പൌഡർ – 1 ടി സ്പൂൺ
ഗരംമസാലപ്പൊടി – അര സ്പൂൺ
സോയ സോസ് – അര ടി സ്പൂൺ (ആവശ്യമെങ്കിൽ))
എണ്ണ – 3 ടേബിൾസ്പൂൺ
മല്ലിയില അരിഞ്ഞത്
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാൻ മാറ്റി വെക്കുക .
ചുവടു കട്ടിയുള്ള ഒരു പാനിൽ എണ്ണ ചൂടാക്കുക.
വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക .
വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോൾ ,സവാള നല്ല ഗോൾഡൻ ബ്രൌൺ ആകുന്നതുവരെ വഴറ്റുക.
മഞ്ഞൾപ്പൊടി,ഗരംമസാലപ്പൊടി.മുളക്പൊടി ഇവ ഇട്ട് ഇളക്കുക .
അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരൻ പരുവത്തിലാക്കുക.അഞ്ചു മിനിറ്റ് എടുക്കും ഈ പരുവത്തിൽ ആകുവാൻ.
ബീൻസ്,കാരറ്റ് എന്നിവ ചേർക്കുക .രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക .
ഇപ്പോൾ പാനിലുള്ള സാധങ്ങൾക്ക് അത്യാവശ്യത്തിനു ഉപ്പ് ചേർക്കുക .
സോയ സോസ് ആവശ്യമെങ്കിൽ ഈ ഘട്ടത്തിൽ ചേർത്ത് ഇളക്കുക .
ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.