ചേരുവകൾ
പുഴുങ്ങിയ മുട്ട- 4 എണ്ണം
വറുത്ത അരിപ്പൊടി- കാൽ കപ്പ്
കടലമാവ്- ഒരു കപ്പ്
സവാള- 1 എണ്ണം
പച്ചമുളക്- 1
കാരറ്റ്-1
ഇഞ്ചി, വെളുത്തുളളി പേസ്റ്റ്- 1 ടീസ്പൂൺ
കറിവേപ്പില
മഞ്ഞൾ പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി - അര ടീസ്പൂൺ
ഗരം മസാല- കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ടയുടെ വെളള മാത്രം മിക്സിയിൽ ചെറുതായൊന്ന് അടിച്ചെടുക്കുക
ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് അരിപ്പൊടി, കടലമാവ്, സവാള, പച്ചമുളക്, കാരറ്റ് ചെറുതായി അരിഞ്ഞതും ഇഞ്ചി, വെളുത്തുളളി പേസ്റ്റും കറിവേപ്പിലയും മഞ്ഞൾ പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവയും ചേർക്കുക
വെളളം ചേർക്കാതെ കൈ കൊണ്ട് നന്നായി കുഴക്കുക
ഇതിലേക്ക് മുട്ടയുടെ മഞ്ഞ ഉടച്ച് ചേർത്ത് നന്നായി കുഴച്ചെടുക്കുക
അതിനുശേഷം ചെറിയ ഉരുളകളാക്കുക
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറിയ ഉരുളകൾ ഇടുക
രണ്ടു വശവും നന്നായി വെന്ത് കഴിയുമ്പോൾ എണ്ണയിൽനിന്നും മാറ്റുക.