ചേരുവകൾ
മൈദ - 1 1/2 കപ്പ് + 2 ടീസ്പൂൺ
വെണ്ണ - 100 ഗ്രാം
പഞ്ചസ്സാര - 3/4 കപ്പ്
പുളിയില്ലാത്ത തൈര് - 3/4 കപ്പ്
ബേക്കിങ് സോഡ - 1/ 2 ടീസ്പൂൺ
ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
പാൽ - 1/4 കപ്പ്
ടൂട്ടി ഫ്രൂട്ടി - 1/2 കപ്പ്
പട്ട പൊടിച്ചത് - 1/4 ടീസ്പൂൺ
പൈനാപ്പിൾ എസ്സൻസ് - 1 ടീസ്പൂൺ
കേക്ക് ടിന്നിൽ വെണ്ണ തടവി , ബട്ടർ പേപ്പർ വിരിക്കുക
ടൂട്ടി ഫ്രൂട്ടിയിൽ 2 ടീസ്പൂൺ മൈദ ചേർത്ത് ഇളക്കി വയ്ക്കുക
1 1/2 കപ്പ് മൈദ , ബേക്കിങ് സോഡ , ബേക്കിങ് പൗഡർ , പട്ട പൊടിച്ചത് ഇവ അരിപ്പയിലൂടെ വട്ടം അരിച്ചെടുത്തു വയ്ക്കുക
വെണ്ണ ഒരു പരന്ന തവി കൊണ്ട് 3 - 4 മിനിറ്റ് നന്നായി ഇളക്കി മയം വരുത്തുക
പഞ്ചസ്സാര പൊടിച്ചെടുക്കുക . ഇത് വെണ്ണയിലേക്ക് ചേർത്ത് വീണ്ടും 3 - 4 മിനിറ്റ് ഇളക്കി നന്നായി യോജിപ്പിക്കുക
ഇനി തൈര് ചേർക്കാം . തൈര് ചേർത്ത ശേഷം 2 മിനിറ്റോളം നന്നായി ഇളക്കണം
ഇതിലേക്ക് അരിച്ചു വച്ച മൈദയ്ക്കൂട്ട് രണ്ടോ മൂന്നോ പ്രാവശ്യമായി ചേർത്ത് മയത്തിൽ ഇളക്കി കട്ടകെട്ടാതെ യോജിപ്പിച്ചു മാവ് തയ്യാറാക്കുക
ഇനി പാലും എസ്സൻസും ചേർത്ത് ഇളക്കി യോജിപ്പിക്കാം
ഇതിലേക്ക് ടൂട്ടി ഫ്രൂട്ടി കൂടി ചേർത്ത് , മാവ് കേക്ക് ടിന്നിലേക്ക് പകരാം
മുകളിൽ അല്പം ടൂട്ടി ഫ്രൂട്ടി വിതറാം
160 ഡിഗ്രി ചൂടിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ 45 - 55 മിനിട്ടു ബേക്ക് ചെയ്യുക
ഒരു ടൂത്പിക്ക് കൊണ്ട് കുത്തി നോക്കിയാൽ മാവു പറ്റിപ്പിടിക്കുന്നില്ലെങ്കിൽ കേക്ക് പാകമായി
കേക്ക് അവനിൽ നിന്ന് മാറ്റി ഒരു തുണി മുകളിൽ വിരിച്ചു മൂടുക
നന്നായി തണുത്തതിനു ശേഷം ടിന്നിൽ നിന്ന് മാറ്റി , മുറിച്ചെടുക്കാം
ചേരുവകൾ ഒന്നും ചൂടുള്ളതോ തണുത്തതോ ആകരുത്
തയ്യാറാക്കുന്ന വിധം
ഓവനിലെ ചൂട് കൂടിപ്പോയാൽ കേക്ക് പെട്ടെന്ന് ഉയർന്നു വരികയും പിന്നീട് അമർന്നു പോകാനും സാധ്യത ഉണ്ട് . അതിനാൽ 160 ഡിഗ്രി ചൂടിൽ തന്നെ വയ്ക്കാൻ ശ്രദ്ധിക്കുക
കുക്കറിലാണ് വയ്ക്കുന്നതെങ്കിൽ , കുക്കർ കൂടിയ ചൂടിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ശേഷം, ഒരു തട്ട് വച്ച് , അതിനു മുകളിൽ മാവ് നിറച്ച കേക്ക് ടിൻ ഉള്ളിൽ വച്ചു അടക്കുക . പിന്നീട് ചൂട് ഏറ്റവും കുറച്ചിടുക . ആദ്യത്തെ 30 മിനുട്ട് നേരം അടപ്പ് തുറക്കരുത് . ഏകദേശം 40 മിനിട്ടിനു ശേഷം പാകം നോക്കാം ( കുക്കറിന്റെ ഗാസ്‌ക്കറ്റും വെയിറ്റും ഉപയോഗിക്കരുത് )