മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മകന്‍ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് വീടിന് തീ വെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
സംഭവത്തില്‍ മാന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.