+

'അവിടെ ഇലക്ടറൽ ബോണ്ട്, ഇവിടെ അടിച്ചു പൊളി' ; മേഘയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ സമരം വിവാദമാകുന്നു

ഹൈദരബാദ് ആസ്ഥാനമായ എൻ എച്ച് 66 കരാർ കമ്പനിയായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പിനിയിൽ നിന്നും 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി സംഭാവന വാങ്ങിയെന്ന മനോരമയിൽ വന്ന വാർത്ത വ്യാജമെന്ന്  മുഖ്യമന്ത്രി പിണറായി വിജയിന്റെ മുൻ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി  പി എം മനോജ്.

കണ്ണൂർ : ഹൈദരബാദ് ആസ്ഥാനമായ എൻ എച്ച് 66 കരാർ കമ്പനിയായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പിനിയിൽ നിന്നും സിപി 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി സംഭാവന വാങ്ങിയെന്ന് വ്യാജപ്രചരണം. മനോരമ പത്രത്തിൽ വന്ന ലേഖനത്തിലാണ് സിപിഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നത്.

ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി സിപിഎമ്മിന് ഇലക്ടറൽ ബോണ്ട് ആയി നൽകിയത് 25 ലക്ഷം രൂപ. ഹൈദരബാദ് ആസ്ഥാനമായ കമ്പനി 2021- 22 ലാണു തുക കൈമാറിയത്. കാസർകാട് ജില്ലയിലെ നീലേശ്വരം മുതൽ കണ്ണൂരിലെ തളിപ്പറമ്പ് വരെയുള്ള 40.11 കിലോമീറ്റർ പാതയുടെ കരാറാണു കമ്പനിക്കുള്ളത്. ബിജെപിക്കും കോൺഗ്രസിനും ഇലക്ടറൽ ബോണ്ട് ആയി കമ്പനി കോടികൾ നൽകിയിരുന്നു എന്ന തരത്തിലുള്ള വാർത്തയാണ് മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചത്.

 അതേസമയം, ബി ജെ പിക്കും കോൺഗ്രസിനുമാണ് മേഘ വാരിക്കോരി ഇലക്ടറൽ ബോണ്ട് നൽകിയതെന്നാണ് സി.പി.എം നേതൃത്വത്തിൻ്റെ വാദം. ഇവരടക്കം ഒമ്പത് പാർട്ടികൾക്കാണ് മേഘ ഇലക്ടറൽ ബോണ്ട് നൽകിയതെന്ന് ഔദ്യോഗിക രേഖകളുണ്ടെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

മേഘയിൽ നിന്ന് ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയത് ബി ജെ പിയാണ്, 584 കോടി രൂപ. തെലങ്കാനയിലെ ബി ആർ എസിന് 195 കോടിയും കോൺഗ്രസിന് 18 കോടിയും തെലുഗു ദേശം പാർട്ടിക്ക് 28 കോടിയും മേഘ ഇലക്ടറൽ ബോണ്ട് നൽകിയിട്ടുണ്ട്. ഇതിലൊന്നും സി പിഎമ്മിന്റെ പേരില്ലെന്നാണ് വാദം. ഇലക്ടറൽ ബോണ്ടിനായി എസ് ബി ഐയിൽ അക്കൗണ്ട് തുടങ്ങാത്ത പാർട്ടിയാണ് സി പി ഐ എം. ഇലക്ടറൽ ബോണ്ടിനെതിരെ സുപ്രീം കോടതിയിൽ കേസ് നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വ്യാജ വാർത്തകളുമായി ചില മാധ്യമങ്ങൾ രംഗത്തുവന്നതെന്നാണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ പറയുന്നത്.

കഴിഞ്ഞ ദിവസം ദേശീയപാതയിലെ തളിപ്പറമ്പ് കുപ്പത്തെ നിർമ്മാണ വീഴ്ച്ചയിൽ പ്രതിഷേധിച്ച് കരാർ കമ്പിനിയായ മേഘ കൺസ്ട്രഷൻസ് കമ്പിനിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ഡി.വൈ.എഫ് ഐ പ്രവർത്തകർ ഓഫീസും കംപ്യൂട്ടറും ഉൾപ്പെടെ അടിച്ചു തകർത്തിരുന്നു. മാടായി ബ്ളോക്ക് പ്രവർത്തകരാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഇതേ തുടർന്ന മുപ്പത് സി.പി.എം പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇതിനു ശേഷമാണ് മാതൃസംഘടനയായ സി.പി.എം മേഘയിൽ നിന്നും ഇലക്ടറൽ ബോണ്ട് സ്വീകരിച്ചതെന്ന ആരോപണവുമായി മനോരമ പത്രം രംഗത്തുവന്നത്.

facebook twitter