
കൊച്ചി: കലൂരിലെ സ്കൂളില്‍ പെറ്റ് ഷോ സംഘടിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതരോടു വനംവകുപ്പ് വിശദീകരണം തേടി. സോഷ്യല്‍ ഫോറസ്ട്രി ഇടപ്പള്ളി റേഞ്ചില്‍നിന്നുള്ള ഉദ്യോഗസ്ഥരാണു വിശദീകരണം തേടിയത്.
ബുധനാഴ്ചയായിരുന്നു കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളില്‍ പെറ്റ് ഷോ സംഘടിപ്പിച്ചത്. സ്കൂളിലെ ഒമ്ബതാം ക്ലാസുകാരന് ആനയെ ഷോയ്ക്ക് എത്തിച്ചതോടെ സംഭവം വിവാദമായി.ആനയെ സ്കൂളില്‍ എത്തിച്ചതിന് അനുമതി വാങ്ങിയിട്ടുണ്ടോ, ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളെ സ്കൂളില്‍ എത്തിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണു വനംവകുപ്പ് ചോദിച്ചിട്ടുള്ളത്.സ്കൂള്‍ അധികൃതരോട് ഇന്ന് ഇടപ്പളളി ഓഫീസില്‍ എത്താനാണു നിര്‍ദേശം
ആനപ്പുറത്തിരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് സോഷ്യല്‍ ഫോറസ്ട്രിയുടെ നടപടി. കൊച്ചി: കലൂരിലെ സ്കൂളില്‍ പെറ്റ് ഷോ സംഘടിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതരോടു വനംവകുപ്പ് വിശദീകരണം തേടി. സോഷ്യല്‍ ഫോറസ്ട്രി ഇടപ്പള്ളി റേഞ്ചില്‍നിന്നുള്ള ഉദ്യോഗസ്ഥരാണു വിശദീകരണം തേടിയത്. ബുധനാഴ്ചയായിരുന്നു കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളില്‍ പെറ്റ് ഷോ സംഘടിപ്പിച്ചത്.
സ്കൂളിലെ ഒമ്ബതാം ക്ലാസുകാരന് ആനയെ ഷോയ്ക്ക് എത്തിച്ചതോടെ സംഭവം വിവാദമായി. ആനപ്പുറത്തിരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് സോഷ്യല്‍ ഫോറസ്ട്രിയുടെ നടപടി.ആനയ്ക്കുപുറമെ കുതിര, ആമ, എലി വര്‍ഗത്തില്‍പ്പെട്ട ഹാംസ്റ്റര്‍, പൂച്ച, നായ തുടങ്ങിയ മൃഗങ്ങളെയും കുട്ടികള്‍ പെറ്റ് ഷോയില്‍ എത്തിച്ചിരുന്നു.