ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച ജോലിക്കാരൻ പിടിയിൽ

07:13 PM Mar 18, 2025 | Neha Nair

ന്യൂഡൽഹി : ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച് രക്ഷപ്പെട്ട വീട്ടുജോലിക്കാരനെ 24 മണിക്കൂറിനകം പൊലീസ് പിടികൂടി. ഡൽഹി ഷാഹ്‍ദാര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജോലിക്കാരന് മോഷണത്തിന് സഹായം നൽകിയ മറ്റൊരാളും പിടിയിലായിട്ടുണ്ട്. ഡൽഹിയിലെ വ്യാപാരിയായ എസ് ഗുപ്തയുടെ വീട്ടിൽ മാർച്ച് 15നാണ് വൻ കവർച്ച നടന്നത്.

ഒരു ഏജൻസി വഴിയാണ് ഗുപ്ത മൂന്ന് ദിവസം മുമ്പാണ് നാഗാർജുൻ എന്ന വീട്ടുജോലിക്കാരനെ നിയമിച്ചതെന്ന് ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞു. പിന്നീട് ഹോളി അവധി ദിനത്തിൽ ഗുപ്ത കുടുംബത്തോടൊപ്പം ഗുഡ്ഗാവിലേക്ക് പോയി.

ഈ സമയം ജോലിക്കാരൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അവിടെ നിന്ന് തിരികെ വന്നപ്പോൾ വീടിന്റെ ഗേറ്റിലെ ലോക്കുകൾ തകർത്ത നിലയിലായിരുന്നു. ജോലിക്കാരനെ കാണാനുമുണ്ടായിരുന്നില്ല. അകത്ത് കയറി പരിശോധിച്ചപ്പോൾ ആറ് ലക്ഷം രൂപയും ഏതാണ്ട് ഒരു കോടി രൂപ വിലവരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളും നഷ്ടമായെന്ന് മനസിലായി. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.

Trending :