+

എഞ്ചിന്‍ തകരാര്‍: തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി വഴിയില്‍ കുടുങ്ങി

എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി. വടക്കാഞ്ചേരിക്കും മുള്ളൂര്‍ക്കരയ്ക്കും ഇടയിലായിരുന്നു ട്രെയിന്‍ പിടിച്ചിട്ടിരുന്നത്. മൂന്ന് മണിക്കൂറോളം ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത് യാത്രക്കാരെ വലച്ചു. 

തൃശൂര്‍: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി. വടക്കാഞ്ചേരിക്കും മുള്ളൂര്‍ക്കരയ്ക്കും ഇടയിലായിരുന്നു ട്രെയിന്‍ പിടിച്ചിട്ടിരുന്നത്. മൂന്ന് മണിക്കൂറോളം ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത് യാത്രക്കാരെ വലച്ചു. 


പ്രശ്‌നം പരിഹരിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഈ ട്രെയിനിന്റെ മടക്കയാത്രയും അനിശ്ചിതമായി നീളും. ഉച്ചയ്ക്ക് 1:45 ഓടെയാണ് കോഴിക്കോട് നിന്ന് പുറപ്പെടേണ്ടിയിരുന്നത്.

facebook twitter