+

ഇന്ത്യയുമായുള്ള യുദ്ധം തുടങ്ങിയാൽ ഇംഗ്ലണ്ടിലേക്ക് പോകും : പാകിസ്താൻ എം.പി

ഇന്ത്യയുമായുള്ള യുദ്ധം തുടങ്ങിയാൽ ഇംഗ്ലണ്ടിലേക്ക് പോകും : പാകിസ്താൻ എം.പി

ന്യൂഡൽഹി: ഇന്ത്യയുമായുള്ള യുദ്ധം തുടങ്ങിയാൽ ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് പാക് എം.പി. രാജ്യത്തിന്റെ നാഷണൽ അസംബ്ലിയിൽ അംഗമായ ഷേർ അഫ്സൽ ഖാൻ മാർവാറ്റാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യയുമായുള്ള യുദ്ധം തുടങ്ങിയാൽ തോക്കുമായി അതിർത്തിയിലേക്ക് പോകു​മോയെന്നായിരുന്നു എം.പിയോടുള്ള ചോദ്യം. ഇതിന് മറുപടിയായി ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് എം.പി പറഞ്ഞത്.

എം.പിയുടെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങളും നിറയുന്നുണ്ട്. പാകിസ്താനിലെ എം.പിക്ക് പോലും അവരുടെ സൈന്യത്തിൽ വിശ്വാസമില്ലെന്ന വിമർശനമാണ് പ്രധാനമായും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.

facebook twitter