എറണാകുളത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

07:14 PM Jan 15, 2025 | AVANI MV

കൊച്ചി:  പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബാംഗ്ലൂർ ബിഡിഎസ് നഗർ സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. പെരുമ്പാവൂർ എംസി റോഡിൽ കാഞ്ഞിരക്കാട് വെച്ചാണ് അപകടമുണ്ടായത്. 

പ്രവീൺ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആംബുലൻസിന് അടിയിലേക്ക് വീഴുകയായിരുന്നു. പ്രവീൺ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.