+

എറണാകുളത്ത് ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

എറണാകുളത്ത് ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇൻഫോപാർക്ക് പാറക്കാമുഗൾ കമലഹാസന്‍റെ  മകൻ ആകാശ് (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിലാണ് കുട്ടി മുങ്ങി മരിച്ചത്.

കൊച്ചി: എറണാകുളത്ത് ഒമ്പതാ ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇൻഫോപാർക്ക് പാറക്കാമുഗൾ കമലഹാസന്‍റെ  മകൻ ആകാശ് (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിലാണ് കുട്ടി മുങ്ങി മരിച്ചത്.

മൂന്ന് കുട്ടികൾ കുളത്തിൽ ഒരുമിച്ചിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആണ് ആകാശ്. 

facebook twitter