+

അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന നടപടി വേഗത്തിലാക്കും : എറണാകുളം ജില്ലാ കളക്ടർ

ജില്ലയിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന നടപടികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.

എറണാകുളം : ജില്ലയിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന നടപടികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.

 കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ളതുമായ  കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേക ജാഗ്രത പുലർത്തണം  എന്ന് യോഗം നിർദേശിച്ചു.  അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളുടെ സ്ഥിതിയും  പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. പൊളിച്ചു നീക്കൽ നടപടികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പരസ്പരം സഹകരിച്ച് മുന്നോട്ടുപോകാനും യോഗത്തിൽ ധാരണയായി. യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.മനോജ്, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

facebook twitter