+

ട്രംപിനെ പുകഴ്ത്തൽ; ഷെഹബാസ് ഷരീഫിനെ പരിഹസിച്ച് മുൻ പാക് നയതന്ത്രജ്ഞൻ

'സമാധാന ശ്രമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചതിൽ

ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആവർത്തിച്ച് പുകഴ്ത്തുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനെ പരിഹസിച്ച് അമേരിക്കയിലെ മുൻ പാക് സ്ഥാനപതി ഹുസൈൻ ഹാഖാനി. തായ്ലൻഡും കംബോഡിയയും തമ്മിൽ സമാധാനം സ്ഥാപിക്കുന്നതിൽ ട്രംപ് നിർണായക പങ്കുവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഏറ്റവും ഒടുവിലായി പാക് പ്രധാനമന്ത്രിയുടെ പ്രകീർത്തനം.

'സമാധാന ശ്രമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചതിൽ വഹിച്ച നിർണായക പങ്കിന് പ്രസിഡന്റ് ട്രംപിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി' എന്ന് ഷെഹബാസ് ഷരീഫ് എക്‌സിൽ കുറിച്ചു.

ഈ പോസ്റ്റിനോട് പ്രതികരിച്ച ഹഖാനി, മാധ്യമപ്രവർത്തകൻ ഫരീദ് സക്കറിയ ഒരിക്കൽ തമാശയായി വിശേഷിപ്പിച്ച 'ട്രംപിനെ പുകഴ്ത്തുകയെന്ന ഒളിമ്പിക് കായിക വിനോദത്തിൽ' ഷരീഫ് ഇപ്പോഴും മുൻപന്തിയിലാണെന്ന് പറഞ്ഞ് പാക് പ്രധാനമന്ത്രിയെ പരിഹസിച്ചു.

'ഒരു ഒളിമ്പിക് കായിക വിനോദമായി കണക്കാക്കിയേക്കാവുന്ന ട്രംപിനെ പുകഴ്ത്തലിൽ, പാകിസ്താൻ പ്രധാനമന്ത്രി ഇപ്പോഴും സ്വർണ്ണ മെഡലിനായി മുന്നിലുണ്ട്' ഹഖാനി കുറിച്ചു. അദ്ദേഹത്തിന്റെ ഈ പരാമർശം പിന്നീട് കോൺഗ്രസ് എംപി ശശി തരൂർ എക്സിൽ റീപോസ്റ്റ് ചെയ്തു.

Trending :
facebook twitter