+

ദൃശ‍്യാനുഭവവും ശബ്ദവും അഭിനയവും വളരെ മികച്ചത് ,ഓരോ ഫ്രെയിമുകൾക്കും ജീവനുണ്ട്; ലോകയെ പ്രശംസിച്ച് സാമന്ത

മലയാളത്തിലെ ആദ‍്യ വനിത സൂപ്പർഹീറോ സിനിമയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ ചിത്രം ലോക. ദുൽഖർ സൽമാൻറെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണിത്. പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങിവർ ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയും ലോകക്ക് ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ്.

ലോകയുടെ ദൃശ‍്യാനുഭവവും ശബ്ദവും അഭിനയവും വളരെ മികച്ചതാണെന്നും ഓരോ ഫ്രെയിമുകൾക്കും ജീവനുണ്ടെന്നും ആ നിർമിത ലോകത്തിൽ താൻ ജീവിച്ചുവെന്നും സാമന്ത കൂട്ടിചേർത്തു. കല‍്യാണി പ്രിയദർശൻറെ സോഷ‍്യൽ മീഡിയ അക്കൗണ്ട് മെൻഷൻ ചെയ്തുകൊണ്ടാണ് പ്രതികരണം. ആദ‍്യ സൂപ്പർഹീറോ നായികയെ സക്രീനിൽ കണ്ടതിൻറെ സന്തോഷവും സാമന്ത പങ്കുവെച്ചു. പിന്നാലെ സാമന്തയുടെ പിന്തുണക്ക് ദുൽഖർ സമൂഹ മാധ‍്യമങ്ങളിലൂടെ നന്ദി അറിയിച്ചു.

ആദ‍്യ വാരത്തിൽ തന്നെ 100 കോടി കടന്ന ലോക സൗത്ത് ഇന്ത‍്യയിൽ വിജയം കൊയ്ത ആദ‍്യ ഫീമയിൽ ലീഡ് സിനിമയായി മാറി. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാൻ, തുടരും എന്നിവക്ക് ശേഷം ആഗോള ബോക്സ് ഓഫിസിൽ 100 ​​കോടി മറികടക്കുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് ലോക.

ലോകയുടെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ നെറ്റ്ഫ്ലിക്സോ സിനിമയുടെ നിർമാതാക്കളോ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വൺ ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സെപ്റ്റംബർ അവസാന വാരത്തിൽ ചിത്രം പ്രീമിയർ ചെയ്യാൻ കഴിയുമെന്നാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ഒ.ടി.ടി പതിപ്പ് സ്ട്രീം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
 
facebook twitter