കരുനാഗപ്പള്ളിയിൽ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവ് എക്സൈസ് പിടിയിൽ

06:26 PM Apr 17, 2025 | AVANI MV

കൊല്ലം: കരുനാഗപ്പള്ളിയിൽ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവിനെ എക്സൈസ് പിടിയിൽ. കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ്‌ മുഹ്സിൻ (32) പിടിയിലായത്. രഹസ്യ വിവരം കിട്ടിയ എക്സൈസ് സംഘം കരുനാഗപ്പള്ളി അയണിവേലികുളങ്ങരയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് രണ്ടാം നിലയിലെ ബെഡ് റൂമിൽ 21 കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്നത് കണ്ടത്. ഇതിന് പുറനമെ അഞ്ച് ഗ്രാം കഞ്ചാവ്, ആംപ്യുൾ എന്നിവയും എക്സൈസ് സംഘം പരിശോധനയിൽ കണ്ടെടുത്തു.

വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് നട്ടു വളർത്തിയതിന് ഇയാൾ കഴി‌ഞ്ഞ ദിവസം എക്സൈസ് സംഘത്തിന്റെ പിടിയിലായത്.കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അജിത്‌കുമാർ എ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അൻഷാദ് എസ്, അഖിൽ ആർ, സഫേഴ്സൺ എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയലക്ഷ്മി എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ (ഗ്രേഡ്) മൻസൂർ പി.എം എന്നിവർ പങ്കെടുത്തു.