കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹാഷിഷ് കടത്താന്‍ ശ്രമിച്ച മുപ്പതുകാരനായ പ്രവാസി അറസ്റ്റില്‍. ഇയാളുടെ പെരുമാറ്റം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ചുറ്റും പരിഭ്രാന്തനായി നോക്കുകയും ചെയ്യുന്നത് കണ്ടതോടെ ഇന്‍സ്പെക്ടര്‍ വ്യക്തിപരമായ പരിശോധന നടത്തുകയും ലഗേജ് വിശദമായി പരിശോധിക്കുകയും ചെയ്തു. പരിശോധനയ്ക്കിടെ, ഉദ്യോഗസ്ഥര്‍ അയാളുടെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച ഹാഷിഷ് കണ്ടെത്തുകയുമായിരുന്നു. ഹാഷിഷ് സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കാനുള്ള ചെറിയ അളവിലുള്ള ഹാഷിഷ് ആണെന്ന് പ്രതി അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.