കുവൈറ്റ് : പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. ചടങ്ങിൽ ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാൻസീസ്,പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത് എന്നിവർ പങ്കെടുത്തു.പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിൻ്റെ അഞ്ചാം വാർഷിക പരിപാടികൾ കുവൈറ്റ് സിറ്റിയിലുള്ള കോസ്റ്റ ഡെൽ സോൾ ഹോട്ടലിൽ വെച്ച് 2025 ജനുവരി 25 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർഷിക പരിപാടി ഡോ ഷെയ്ക്ക ഉം റക്കാൻ അൽ സബാ (ഗുഡ്വിൽ അംബാസഡർ & കുവൈറ്റ് എലൈറ്റ് ടീം അദ്ധ്യക്ഷ )ഉദ്ഘാടനം നിർവ്വഹിക്കും. വിശിഷ്ട അതിഥിയായി അഡ്വ ജോസ് അബ്രഹാം (പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് & സുപ്രീം കോടതി എ ഒ ആർ) ഡോ: തലാൽ താക്കി ( അറ്റോർണി & മാനേജിംഗ് ഡയറക്ടർ - അൽ ദോസ്തൂർ ലോ ഫേം), ഡോ സബ അൽ മൻസൂർ( ഡയറക്ടർ പേഷ്യൻ്റ് ഹെൽപ്പിംഗ് ഫണ്ട് സൊസൈറ്റി) , ലോയർ ജാബർ അൽ ഫൈലക്കാവി ( മവാസീൻ ലോ ഓഫീസ് കൗൺസിലിംഗ് & അറ്റോർണി ഡയറക്ടർ) , ഡോ: സുസോവന സുജിത് നായർ ( വൈസ് പ്രസിഡന്റ് - ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം), മർസൂഖ് അൽ ബലാവി( ഡയറക്ടർ ഓഫ് ചേംബർ ഓഫ് കൊമേഴ്സ് ), ഷേയ്ക്ക് മുബാറക് ഫഹദ് അൽ ദുവൈജ് അൽ സബാ,ഖാലിദ് അൽ ഹുവൈല, ഷേയ്ക്ക നൗഫ് ബദർ അൽ സബാ, ഷേയ്ക്ക വിസ്സാം അൽ സബാ, ഷേയ്ക്ക ഫാത്തിമ അൽ ഹമൂദ് അൽ സബാ,ഷേയ്ക്ക ധാനാ സബാ ബദർ അൽ സബാ, ഷെയ്ക്ക ഷെയ്ക്ക അബ്ദുള്ള അൽ സബാ , ഷെയ്ക്ക റക്കാൻ ബദർ അൽ സബാ, ഷെയ്ക്ക സൽമാൻ ബദർ അൽ സബാ, ശ്രീമതി സൂസൻ ബാക്കർ , കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യുമൻ റൈറ്റ്സ് പ്രതിനിധികൾ, ഇന്ത്യൻ പ്രവാസി സമൂഹത്തിലേയും കുവൈറ്റിലേയും പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു