+

കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കൂ ഈ പഴം

പണ്ടു കാലത്ത് സുലഭമായിരുന്ന ഒരു ഫലമാണ് ഞാവൽപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്.

പണ്ടു കാലത്ത് സുലഭമായിരുന്ന ഒരു ഫലമാണ് ഞാവൽപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്.

രുചികരമായ ഞാവൽ പഴത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മളൊക്കെ തന്നെ പഴം കഴിച്ചിട്ട് അതിന്റെ കുരു കളയുകയാണ് പതിവ്. പക്ഷേ ഞാവൽ പഴത്തിന്റെ കുരുവിലും പോഷക ഗുണങ്ങളുണ്ട്. കുരുക്കൾ പൊടി രൂപത്തിലാണ് ഉപയോഗിക്കേണ്ടത്. അതിനാൽ തന്നെ കുരുക്കൾ ഉണക്കി പൊടിച്ചെടുക്കണം.

ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും ഏറെ ഗുണങ്ങളുണ്ട്.വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള ഞാവൽപ്പഴത്തിൻറെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിൻ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ഞാവലിനെ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്. കൂടാതെ വായിൽ മുറിവുണ്ടായാൽ ഞാവൽ പഴത്തിന്റെ ചാറ് പുരട്ടിയാൽ ഉണങ്ങുമെന്നാണ് പറയപ്പെടുന്നത്.

വായ്നാറ്റം ഇല്ലാതാക്കാനും ഞാവൽ പഴം കഴിക്കാവുന്നതാണ്.

വിറ്റാമിൻ സിയും അയണും ധാരാളം അടങ്ങിയ ഞാവൽപ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. വിളർച്ചയുള്ള വർ ഞാവൽപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

 ഞാവൽപ്പഴത്തിനുള്ള ആന്റിബാക്ടീരിയൽ ഗുണങ്ങൾ സാധാരണയായ അ‌ണുബാധകളെ ചെറുക്കാൻ സഹായിക്കും.

രാവിലെ വെറും വയറ്റിൽ ഞാവൽ പഴം കഴിച്ചാൽ വായുക്ഷോഭം മാറും. കൂടാതെ, വയറുകടി, വിളർച്ച എന്നിവയ്ക്കും പരിഹാരമാണ്.

ഞാവൽ കായയുടെ കുരു ഉണക്കിപ്പൊടിച്ചത് പ്രമേഹരോഗികൾക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഞാവൽ പഴത്തിന് കഴിയും. രക്തപ്രവാഹത്തിൽ പഞ്ചസാര പുറപ്പെടുവിക്കുന്ന നിരക്ക് ഞാവൽ കായയുടെ കുരുക്കൾ കുറയ്ക്കും. കൂടാതെ, ഇത് ഇൻസുലിൻ ഉൽപാദനവും വർധിപ്പിക്കും.

ഫൈബർ സമ്പന്നമാണ് ഞാവൽ പഴം, അതിനാൽ ഇത് കഴിക്കുന്നതിനൊപ്പം, നിങ്ങൾക്ക് വിത്തുകളും കഴിക്കാം, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ ദഹനവ്യവസ്ഥയെ സഹായിക്കുകയും അതുവഴി ദഹനം ശരിയായതാക്കുകയും ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യും. നിങ്ങൾ ശരീര ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാവൽ പഴം ഉത്തമമാണ്.ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. ചർമ്മത്തിന്റെ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധിവരെ ചെറുക്കാനും ഞാവൽപ്പഴം സഹായിക്കുന്നു.

രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താൻ ഞാവൽ പഴം മികച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. ഹൈപ്പർടെൻഷൻ മൂലം ബുദ്ധിമുട്ടുന്നവർക്ക് ഞാവൽ പഴത്തിന്റെ കുരുക്കൾ ഉപയോഗിക്കാവുന്നതാണ്.

രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും ഞാവൽപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഡയറ്റിൽ ഉൾപ്പെടുത്തു ഞാവൽ പഴം

 

facebook twitter