പുരുഷന്റെയും സ്ത്രീയുടെയും ഈ കണ്ണ് തുടിച്ചാൽ ഫലം ഇതാണ്

10:50 AM Jul 06, 2025 | Kavya Ramachandran

നിമിത്തശാസ്ത്രം ജ്യോതിഷത്തിന്റെ  ശാഖയാണ് .വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായാണ് നിമിത്തങ്ങൾ പല മനുഷ്യരും കാണുന്നത് .മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ തുടിക്കാത്തവരുണ്ടാകില്ല. ഇടത്തെ കണ്ണും വലത്തേ കണ്ണും തുടിക്കുന്നതിന് വ്യത്യസ്ത ഫലങ്ങളാണ്. പൊതുവേ സ്ത്രീകൾക്ക് ഇടതുകണ്ണ് തുടിക്കുന്നത് ശുഭവും വലതുകണ്ണ് തുടിക്കുന്നത് അശുഭ ഫലങ്ങളും നൽകുന്നു. പുരുഷൻമാർക്ക് നേരെ മറിച്ചാണ്.

പുരുഷന്റെ വലതുകണ്ണ് തുടിക്കുകയാണെങ്കില്‍ പ്രിയപ്പെട്ടവരെയോ പങ്കാളിയെയോ കണ്ടുമുട്ടാനാകുമെന്നാണ് വിശ്വാസം. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യം ഉടൻ നടക്കാൻ പോകുന്നതിന്റെ സൂചനയായും കരുതുന്നു. 

ചുരുക്കത്തിൽ നല്ല കാര്യങ്ങൾ നടക്കാൻ പോകുന്നു എന്നു സൂചന. ഇടതുകണ്ണ് തുടിക്കുകയാണെങ്കില്‍ ദുഃസൂചനയായി കരുതണം. മാത്രമല്ല പ്രശ്നങ്ങളിൽ ചെന്നുപെടാൻ സാധ്യതയുമുണ്ട്. കുറച്ചു കരുതിയിരിക്കണം എന്നു ചുരുക്കം.