+

മുഖം സുന്ദരമാക്കാൻ ഫേസ് പാക്കുകൾ പരീക്ഷിക്കാം

ഒരു സ്പൂൺ പപ്പായ പേസ്റ്റും അൽപം പാലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

ഒന്ന്

ഒരു സ്പൂൺ പപ്പായ പേസ്റ്റും അൽപം പാലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്

രണ്ട് സ്പൂൺ പപ്പായ പേസ്റ്റും രണ്ട് സ്പൂൺ മഞ്ഞൾ പൊടിയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

മൂന്ന്

കാൽ കപ്പ് തൈരിനൊപ്പം അര കപ്പ് പപ്പായ പേസ്റ്റ്, ഒരു ടീസ്പൂൺ റോസ് വാട്ടർ, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 
 
facebook twitter